ഭു​​​വ​​​നേ​​​ശ്വ​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​സി​​​സി​​​ബി​​​ഐ) അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഗോ​​​വ ആ​​​ൻ​​​ഡ് ദാ​​​മ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ ഫി​​​ലി​​​പ് നേ​​​രി ഫെ​​​റാ​​​വോ​​​യെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ബാം​​​ഗ​​​ളൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യും റാ​​​ഞ്ചി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വി​​​ൻ​​​സെ​​​ന്‍റ് എ​​​യി​​​ൻ​​​ഡി​​​നെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​ഡീ​​​ഷ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ എ​​​ക്സ്ഐ​​​എം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന 36-ാം പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ നാ​​​ലാ​​​മ​​​ത്തെ വ​​​ലു​​​തു​​​മാ​​​യ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് സ​​​മി​​​തി​​​യാ​​​ണ് സി​​​സി​​​ബി​​​ഐ. രാ​​​ജ്യ​​​ത്തെ 132 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 209 ബി​​​ഷ​​​പ്പു​​​മാ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്.