മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കണം: ജെബി മേത്തർ
Monday, February 3, 2025 3:57 AM IST
ന്യൂഡൽഹി: സ്ത്രീപീഡന കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നൽകിയ സാഹചര്യത്തിൽ എം. മുകേഷ് എംഎൽഎസ്ഥാനം രാജിവച്ച് പ്രോസിക്യൂഷൻ നടപടി നേരിടണമെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ആവശ്യപ്പെട്ടു. മുകേഷിന്റെ രാജിക്ക് സിപിഎം വനിതാ നേതാക്കളും സമ്മർദം ചെലുത്തണമെന്നും രാജി ആവശ്യപ്പെട്ട് മഹിളാ കോണ്ഗ്രസ് സമരം സംഘടിപ്പിക്കുമെന്നും ജെബി മേത്തർ അറിയിച്ചു.
മുകേഷ് ജനപ്രതിനിധിയായി തുടരുന്നത് നിയമപരമായും ധാർമികമായും തെറ്റാണ്. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കി മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യണം. സ്ത്രീപീഡകന് ഇരിക്കാനുള്ളതല്ല നിയമസഭയെന്നും സഭ ഇനി ചേരുന്പോൾ മുകേഷ് എംഎൽഎ കസേരയിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.