മഹാരാഷ്ട്രയിൽ ബസ് അപകടത്തിൽ 7 മരണം
Monday, February 3, 2025 3:57 AM IST
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ തീർഥാടകസംഘം സഞ്ചരിച്ചിരുന്ന ആഡംബര ബസ് 200 അടി താഴ്ചയിലേക്കു മറിഞ്ഞ് രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. നാസിക്-ഗുജറാത്ത് ദേശീയപാതയിൽ സപുതാര ഹിൽസ്റ്റേഷനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു അത്യാഹിതം.
മഹാരാഷ്ട്രയിലെ ത്രിംബകേശ്വറിൽ നിന്നുള്ള 48 തീർഥാടകരുമായി ഗുജറാത്തിലെ ദ്വാരകയിലേക്കു പോവുകയായിരുന്നു ബസ്. മധ്യപ്രദേശിലെ ഗുണ, ശിവപുരി, അശോക്നഗർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാസിക്കിനു സമീപമുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.