സഞ്ജയ് റൗത്ത് കോൺഗ്രസിലേക്കെന്നു മഹാരാഷ്ട്ര മന്ത്രി
Monday, February 3, 2025 3:57 AM IST
മുംബൈ: ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് കോൺഗ്രസിൽ ചേരാൻ ചർച്ച നടത്തിയതായി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതീഷ് റാണ. രാജ്യസഭയിലെ റൗത്തിന്റെ കാലാവധി കഴിയാറായെന്നും വീണ്ടും അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കുന്നതിന് ഉദ്ദവ് താക്കറെ വിഭാഗത്തിന് താല്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണു ചർച്ചകൾ.
നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ദവ് താക്കറെ വിഭാഗത്തിന് വെറും 20 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 288 അംഗസഭയാണു മഹാരാഷ്ട്രയിലേത്. അതേസമയം മന്ത്രിയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ സഞ്ജയ് ദത്ത് തയ്യാറായില്ല.