ബിക്കാനീറിൽ ഭൂചലനം
Monday, February 3, 2025 3:57 AM IST
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനിറിൽ നേരിയ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 12: 58 നാണ് റിക്ചർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബിക്കാനിറിനു സമീപം പത്തുകിലോമീറ്റർ ആഴത്തിലാണു പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.