ജിമ്മി കാർട്ടർ വിശാല കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ: മോദി
Tuesday, December 31, 2024 1:10 AM IST
ന്യൂഡൽഹി: യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വിശാലകാഴ്ചപ്പാടുകളുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജിമ്മി കാർട്ടറെന്നു പറഞ്ഞ മോദി ആഗോള സമാധാനത്തിനും സൗഹാർദത്തിനും അക്ഷീണം പ്രയത്നിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യാ-യുഎസ് സൗഹൃദം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും വിസ്മരിക്കാനാവില്ല. ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും യുഎസ് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.