ന്യൂ​ഡ​ൽ​ഹി: 90 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള എ​യ​ർ​ക്രാ​ഫ്റ്റ് നി​യ​മ​ത്തി​നു പ​ക​രം ഭാ​ര​തീ​യ വാ​യു​യാ​ൻ അ​ധി​നി​യം ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

രാ​ജ്യ​ത്തു വി​മാ​ന​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന​യും നി​ർ​മാ​ണ​വും സു​ഗ​മ​മാ​ക്കു​ന്ന​തി​നും വ്യോ​മ​യാ​ന​മേ​ഖ​ല​യി​ലെ ബി​സി​ന​സ് എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ നി​യ​മം.

വി​മാ​ന​ത്തി​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണം, പ​രി​പാ​ല​നം, കൈ​വ​ശം വ​യ്ക്ക​ൽ, ഉ​പ​യോ​ഗം, ഓ​പ്പ​റേ​ഷ​ൻ, വി​ല്പ​ന തു​ട​ങ്ങി​യ​വ​യും ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​വും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.


21 ത​വ​ണ ഭേ​ദ​ഗ​തി വ​രു​ത്തി​യ 1934 ലെ ​എ​യ​ർ​ക്രാ​ഫ്റ്റ് നി​യ​മ​ത്തി​നു പ​ക​ര​മാ​യി ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭാ​ര​തീ​യ വാ​യു​യാ​ൻ അ​ധി​നി​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​ത്.