കോളജ് വിദ്യാർഥിനിയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്കു വധശിക്ഷ
Tuesday, December 31, 2024 1:10 AM IST
ചെന്നൈ: ചെന്നൈയിൽ ഓടുന്ന ട്രെയിനിനു മുന്നിലേക്കു കോളജ് വിദ്യാർഥിനിയെ തള്ളിയിട്ടു കൊന്നകേസിൽ പ്രതിക്കു വധശിക്ഷ.
2022 ഒക്ടോബർ 13നു ചെന്നൈയിലെ തിരക്കേറിയ സെന്റ് തോമസ് റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിലെ പ്രതി ആദംബാക്കം സ്വദേശി സതീഷ് എന്ന 25കാരനാണു മഹിളാ കോടതി വധശിക്ഷ വിധിച്ചത്.
പ്രണയാഭ്യർഥനനിരസിച്ചതിന് സത്യപ്രിയ എന്ന കോളജ് വിദ്യാർഥിനിയെയാണ് യാത്രക്കാർ നോക്കിനിൽക്കേ ലോക്കൽട്രെയിനു മുന്നിലേക്ക് ഇയാൾ തള്ളിയിട്ടത്. പെൺകുട്ടിയുമായി റെയിൽവേ പ്ലാറ്റ്ഫോമിൽവച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി പെട്ടെന്ന് പ്രകോപിതനായി കൊടുംക്രൂരത കാട്ടുകയായിരുന്നു.
സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഉടൻ പ്രതിയെ പിടികൂടി. കേസിൽ 70ഓളം സാക്ഷികളുണ്ടായിരുന്നു.