പിഎം ഫസൽ ബീമാ യോജന അടുത്ത വർഷം വരെ നീട്ടി
Thursday, January 2, 2025 2:56 AM IST
ന്യൂഡൽഹി: കർഷകർക്ക് വിള ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി 2025-2026 സാന്പത്തികവർഷം വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന വരുമാനനഷ്ടത്തിന് കർഷകർക്കു പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. 2021-22 മുതൽ 2025-26 വരെയുള്ള പദ്ധതിക്ക് 69,515.71 കോടി രൂപയാണു ചെലവഴിക്കുന്നത്.
പ്രകൃതിദുരന്തങ്ങൾ മൂലമുള്ള വിളനാശത്തിന് കർഷകർക്കു പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.