ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​വ​​​ച്ച് ര​​​ണ്ട് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ടി യോ​​​ജി​​​പ്പി​​​ച്ച് ഒ​​​ന്നാ​​​ക്കു​​​ന്ന ഐഎസ്ആർഒയുടെ സ്പേ​​​സ് ഡോ​​​ക്കിം​​​ഗ് പ​​​രീ​​​ക്ഷ​​​ണം ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ ന​​​ട​​​ക്കും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നും പ​​​ത്തി​​​നും ഇ​​​ട​​​യി​​​ലാ​​​കും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ കൂ​​​ടി​​​ച്ചേ​​​ർ​​ക്ക​​​ൽ ന​​​ട​​​ക്കു​​​ക. കൂ​​​ടി​​​ച്ചേ​​​ര​​​ൽ ദൗ​​​ത്യം ഐ​​​എ​​​സ്ആ​​​ർ​​​ഒ ത​​​ത്‌​​​സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

വി​​ക്ഷേ​​പ​​ണം ന​​ട​​ന്ന അ​​ന്നു​​ത​​ന്നെ കൂ​​ടി​​ച്ചേ​​ര​​ൽ ഏ​​ഴി​​നു ന​​ട​​ക്കു​​മെ​​ന്ന് ഐ​​എ​​സ്ആ​​ർ​​ഒ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​ന് പി​​​എ​​​സ്എ​​​ൽ​​​വി 60 റോ​​​ക്ക​​​റ്റി​​​ൽ 476 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ വൃ​​​ത്താ​​​കൃ​​​തി​​​യി​​​ലു​​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ച ചേ​​​സ​​​ർ(​​​എ​​​സ്ഡി​​​എ​​​ക്സ് 01), ടാ​​​ർ​​​ഗ​​​റ്റ്(​​​എ​​​സ്ഡി​​​എ​​​ക്സ് 02) എ​​​ന്നീ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണു കൂ​​​ടി​​​ച്ചേ​​​രു​​​ക. ​​കൂ​​​ടി​​​ച്ചേ​​ർ​​ക്ക​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ ഡോ​​​ക്കിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ മാ​​​റും.