മയക്കുമരുന്നു കേസിൽ എട്ട് പാക് പൗരന്മാർക്ക് 20 വർഷം തടവുശിക്ഷ
Thursday, January 2, 2025 2:55 AM IST
മുംബൈ: മയക്കുമരുന്നു കടത്ത് കേസിൽ എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച് മുംബൈ കോടതി. 232 കിലോഗ്രാം ഹെറോയിനുമായി 2015ലാണ് പാക് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിസ്) കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ആറു ലക്ഷം രൂപ വീതം പ്രതികൾ പിഴയൊടുക്കണം. എൻഡിപിഎസ് ആക്ട് പ്രകാരമുള്ള പരമാവധി ശിക്ഷയാണ് പ്രതികൾക്കു നല്കിയത്. മയക്കുമരുന്ന് കേസിൽ പ്രതികൾക്കുള്ള ശിക്ഷ ശത്രുരാജ്യത്തിനുള്ള സന്ദേശമാണെന്നു കോടതി വ്യക്തമാക്കി.