മന്ത്രിയുടെ ഡ്രൈവറും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം; സംഘർഷം, കര്‍ഫ്യൂ
Thursday, January 2, 2025 1:33 AM IST
മുംബൈ: മന്ത്രിയുടെ ഡ്രൈവറും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം, സംഘര്ഷമായതിനെത്തുടര്ന്ന് മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പാൽതി ഗ്രാമത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കസായ്വാഡ പ്രദേശത്ത വച്ച് നാട്ടുകാരും ശിവസേന നേതാവും ജലവിതരണ-ശുചീകരണ മന്ത്രിയുമായ ഗുലാബ്റാവു പാട്ടീലിന്റെ ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നീട് പ്രതിഷേധവുമായി എത്തിയ ഗ്രാമീണരുമായി മറ്റൊരു സംഘം സംഘര്‍ഷത്തില്‍ ഏർപ്പെടുകയായിരുന്നു.