മന്ത്രി ധനഞ്ജയ് മുണ്ടെയുടെ സഹായി വാൽമിക് കരാഡ് കീഴടങ്ങി
Wednesday, January 1, 2025 2:19 AM IST
മുംബൈ: ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടകേസിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയുടെ അടുത്ത സഹായി വാൽമിക് കരാഡ് പോലീസിൽ കീഴടങ്ങി.
നാലു പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ബീഡ് നഗരത്തിൽ കരാഡിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണു നടന്നത്.