ഗുജറാത്തിൽ ഒന്‍പത് പുതിയ കോർപറേഷനുകൾ
Thursday, January 2, 2025 2:55 AM IST
അഹമ്മദ്ബാദ്: ഗുജറാത്തിൽ ഒന്‍പത് പുതിയ മുനിസിപ്പൽ കോർപറേഷനുകൾക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതോടെ സംസ്ഥാനത്ത്17 കോർപറേഷനുകളാകും.
14 വർഷത്തിനുശേഷമാണു ഗുജറാത്തിൽ പുതിയ കോർപറേഷനുകൾ രൂപവത്കരിക്കുന്നത്. നവ്സാരി, ഗാന്ധിധാം, മോർഹി, വാപി, ആനന്ദ്, നദിയാദ്, മെഹ്സാന, പോർബന്തർ, സുരേന്ദ്രനഗർ എന്നിവയാണു പുതുതായി രൂപവത്കരിക്കുന്ന കോർപറേഷനുകൾ.
അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജാംനഗര്‍, ഭാവ്നഗർ, ജൂനഗഡ്, ഗാന്ധിനഗർ എന്നിവയാണ് നിലവിലുള്ള കോർപറേഷനുകൾ.