ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ജാ​​​തിവി​​​വേ​​​ച​​​നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​യി​​​ൽ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​ മ​​​ന്ത്രാ​​​ല​​​യം.

ജ​​​യി​​​ലു​​​ക​​​ളി​​​ൽ ജാ​​​തി തി​​​രി​​​ച്ചു​​​ള്ള തൊ​​​ഴി​​​ലു​​​ക​​​ൾ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്ര​​​തീ​​​രു​​​മാ​​​നം.

ജാ​​​തിവി​​​വേ​​​ച​​​നം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം മു​​​ഴു​​​വ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ അ​​​റി​​​യി​​​ച്ചു.

ജ​​​യി​​​ൽ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ൽ പ്ര​​​കാ​​​രം ജ​​​യി​​​ലു​​​ക​​​ളി​​​ൽ ജാ​​​തി തി​​​രി​​​ച്ചു​​​ള്ള വി​​​വേ​​​ച​​​ന​​​മോ വ​​​ർ​​​ഗീ​​​ക​​​ര​​​ണ​​​മോ വേ​​​ർ​​​തി​​​രി​​​വോ ഇ​​​ല്ലെ​​​ന്നു ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ക​​​ർ​​​ശ​​​ന​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്ക​​​ണം.


ജാ​​​തിവി​​​വേ​​​ച​​​നം ജ​​​യി​​​ലു​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ‘സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ’ എന്ന നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ലും കേ​​​ന്ദ്രം മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ചി​​​ല പ്ര​​​ത്യേ​​​ക ഗോ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന ആ​​​ളു​​​ക​​​ളെ സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​യി​​​ൽ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്.

ജാ​​​തി തി​​​രി​​​ച്ചു​​​ള്ള തൊ​​​ഴി​​​ൽ ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ജ​​​യി​​​ൽ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ക​​​ണ്ട് സു​​​പ്രീം​​​കോ​​​ട​​​തി ഒ​​​ക്‌​​​ടോ​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് ജ​​​യി​​​ലു​​​ക​​​ളി​​​ലെ ജാ​​​തിവി​​​വേ​​​ച​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ബം​​​ഗാ​​​ൾ, ഒ​​​ഡീ​​​ഷ, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​യി​​​ൽ ച​​​ട്ട​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സു​​​ക​​​ന്യ ശാ​​​ന്ത ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.