ഗസ്റ്റ് ഹൗസിൽ മൂന്നു പേർ മരിച്ച നിലയിൽ
Friday, January 3, 2025 2:32 AM IST
ഭദ്രവാഹ്/ജമ്മു: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയിലെ ഗസ്റ്റ് ഹൗസിൽ മൂന്നു പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മുറിയിൽ ഒരു കരി ഹീറ്റർ ഉണ്ടായിരുന്നതായും ശ്വാസതടസമാകാം മരണകാരണമെന്നും പോലീസ് പറഞ്ഞു.
തന്റെ സഹോദരനെ കാൺമാനില്ലെന്നു പറഞ്ഞ് ഒരാൾ നൽകിയ പരാതിയെത്തുടർന്നാണു പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇയാളുടെ സഹോദരന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണു ഉദ്യോഗസ്ഥർ ഭദ്രവാഹിലെ റോയൽ ഇൻ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നത്.