ഭോ​പ്പാ​ല്‍: ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് ഫാ​ക്‌​ട​റി​യി​ലെ 377 ട​ണ്‍ വി​ഷ​മാ​ലി​ന്യ​വു​മാ​യി ട്ര​ക്കു​ക​ൾ 250 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സം​സ്‌​ക​ര​ണ​സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. മാ​ലി​ന്യം നി​റ​ച്ച 12 ക​ണ്ടെ​യ്‌​ന​ര്‍ ട്ര​ക്കു​ക​ള്‍ ഇ​ന്ന​ലെ അ​ര്‍ധ​രാ​ത്രി​യോ​ടെ​യാ​ണു പു​റ​പ്പെ​ട്ട​ത്. ഈ ​ട്ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കാ​യി റോ​ഡി​ല്‍ ഗ്രീ​ന്‍ കോ​റി​ഡോ​ര്‍ ഒ​രു​ക്കി​യി​രു​ന്നു.

ദു​ര​ന്തം ന​ട​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യ​നീ​ക്കം ന​ട​ക്കാ​ത്ത​തി​നാ​ല്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണു മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. സീ​ല്‍ ചെ​യ്തു ട്ര​ക്കു​ക​ളി​ല്‍ ക​യ​റ്റി​യ മാ​ലി​ന്യ​ങ്ങ​ൾ ഇ​ന്‍ഡോ​റി​ല്‍നി​ന്ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ധാ​ര്‍ ജി​ല്ല​യി​ലെ പി​താം​പു​ര്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണു ത​ള്ളു​ന്ന​ത്. ഇ​വി​ടെ എ​ത്തി​ക്കു​ന്ന മാ​ലി​ന്യം മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ക​ത്തി​ച്ചു​ക​ള​യും.

ക​ത്തി​ക്കു​ന്ന പു​ക പ്ര​ത്യേ​ക ഫി​ല്‍റ്റ​റു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ട്ട് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കും. തു​ട​ക്ക​ത്തി​ല്‍ കു​റ​ച്ചു മാ​ത്രം മാ​ലി​ന്യം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​കും ക​ത്തി​ക്കു​ക. പ്ര​ത്യേ​ക പി​പി​ഇ കി​റ്റു​ക​ൾ ധ​രി​ച്ച് 30 മി​നി​റ്റ് ഷി​ഫ്റ്റു​ക​ളി​ലാ​യി നൂ​റ് തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍ന്നാ​ണു മാ​ലി​ന്യം പാ​യ്ക്ക് ചെ​യ്ത​ത്.


ഭോ​പ്പാ​ല്‍ ദു​ര​ന്ത​മു​ണ്ടാ​യി വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് ദു​ര​ന്ത​ഭൂ​മി​യാ​യ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ത്ത​തി​ല്‍ ഹൈ​ക്കോ​ട​തി അ​ടു​ത്തി​ടെ അ​ധി​കാ​രി​ക​ള്‍ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഹൈ​ക്കോ​ട​തി നാ​ലാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

1984 ഡി​സം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​ത്രി​യി​ലാ​ണു ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് കീ​ട​നാ​ശി​നി ഫാ​ക്‌​ട​റി​യി​ല്‍നി​ന്ന് ഉ​യ​ര്‍ന്ന വി​ഷാം​ശ​മു​ള്ള മീ​ഥൈ​ല്‍ ഐ​സോ​സ​യ​നേ​റ്റ് (എം​ഐ​സി) വാ​ത​കം ചോ​ര്‍ന്ന​ത്. ദു​ര​ന്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 5,479 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​രു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യാ​വ​സാ​യി​ക ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്.