ന്യൂഡൽഹി: ഇ​ന്നു​മു​ത​ൽ പു​തി​യൊ​രു ത​ല​മു​റ​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ലോ​കം. "ജ​ന​റേ​ഷ​ൻ ബീ​റ്റ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പു​ത്ത​ൻ ത​ല​മു​റ മി​ല്ലേ​നി​യ​ൽ​സ് (1981-1996), ജെ​ൻ സീ (Gen Z 1996-2010) ​എ​ന്നി​വയ്​ക്ക് ശേ​ഷം വ​ന്ന ജെ​ൻ ആ​ൽ​ഫ (Gen Alpha 2010-2024) യു​ടെ പി​ൻ​ഗാ​മി​ക​ളാ​ണ്.

2025 മു​ത​ൽ 2039 വ​രെ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ന​റേ​ഷ​ൻ ബീ​റ്റ 2035ഓ​ടെ ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 16 ശ​ത​മാ​നം വ​രു​മെ​ന്ന് സാ​മൂ​ഹി​ക ഗ​വേ​ഷ​ക​നാ​യ മാ​ർ​ക്ക് മ​ക്രി​ൻ​ഡി​ൽ പ​റ​യു​ന്നു.

ഈ ​പു​തി​യ ജ​ന​റേ​ഷ​നി​ലെ പ​ല​ർ​ക്കും 22-ാം നൂ​റ്റാ​ണ്ടി​ന്‍റെ (2100) തു​ട​ക്കം കാ​ണാ​നും സാ​ധി​ക്കും. അ​താ​യ​ത്, ആ ​നൂ​റ്റാ​ണ്ടി​നെ രൂ​പ​പ്പെ​ടു​ത്താ​ൻ പോ​ലും സാ​ധി​ക്കു​ന്ന​വ​രാ​ണ് 2025 മു​ത​ൽ ജ​നി​ക്കാ​നി​രി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി തു​ട​ങ്ങി​യ സ​ങ്കേ​ത​ിവി​ദ്യ​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ത​ല​മു​റ​യാ​യി​രി​ക്കും ജെ​ൻ ബീ​റ്റ കു​ട്ടി​ക​ൾ. എ​ഐ, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (ഐ​ഒ​ടി) തു​ട​ങ്ങി​യ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ആ​ക്സ​സ് ചെ​യ്യാ​നും അ​വ​യി​ൽ പ്രാ​വീ​ണ്യം നേ​ടാ​നും ജ​ന​റേ​ഷ​ൻ ബീ​റ്റ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ണ്ട്.


ജ​ന​റേ​ഷ​ൻ ബീ​റ്റ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തോ​ടെ ഈ ​കാ​ല​യ​ള​വി​ൽ ജ​നി​ക്കു​ന്ന പ​ല കു​ട്ടി​ക​ൾ​ക്കും കൂ​ടു​ത​ൽ ആ​യു​സു​ണ്ടാ​കും. സാ​മൂ​ഹി​ക നീ​തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ആ​ഗോ​ള ജ​ന​സം​ഖ്യാ വ്യ​തി​യാ​നം, ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ഗ​ര​വ​ത്ക​ര​ണം എ​ന്നീ പ്ര​ശ്ന​ങ്ങ​ൾ കാ​ര്യ​മാ​യിത്ത​ന്നെ ജ​ന​റേ​ഷ​ൻ ബീ​റ്റ ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​രും.

അ​തോ​ടൊ​പ്പം 21-ാം നൂ​റ്റാ​ണ്ടി​ലെ പാ​രി​സ്ഥി​തി​ക ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല​യും ജ​ന​റേ​ഷ​ൻ ബീ​റ്റ​യു​ടേ​താ​ണ്.

മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ പു​തി​യ ത​ല​മു​റ​യെ സൂ​ചി​പ്പി​ക്കാ​ൻ ഗ്രീ​ക്ക് അ​ക്ഷ​ര​മാ​ല​യി​ൽ​നി​ന്ന് പേ​രു​ക​ൾ എ​ടു​ക്കാ​റാ​ണ് പ​തി​വ്. ജ​ന​റേ​ഷ​ൻ ആ​ൽ​ഫയ്ക്ക് ശേ​ഷം ജ​ന​റേ​ഷ​ൻ ബീ​റ്റ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ലോ​കം.