മൂന്നു കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ
Thursday, January 2, 2025 2:55 AM IST
മംഗളൂരു: സ്കൂളിൽനിന്നെത്തിയ മൂന്നു കൂട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പിതാവിനു കോടതി വധിശിക്ഷ വിധിച്ചു.
അപൂർവങ്ങളിൽ അപൂർവമായ കേസെന്നു വിധിയെഴുതിയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സന്ധ്യ, ഹിതേഷ് ഷെട്ടിഗറിനു വധശിക്ഷ പ്രഖ്യാപിച്ചത്.
2022 ജൂൺ 23ന് പഡമാനൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ലക്ഷ്മിയെ ഇയാൾകിണറ്റിലിട്ടെങ്കിലും അലർച്ച കേട്ടെത്തിയ സമീപവാസികൾ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ,വാട്ടർപൈപ്പുവഴി ഇളയകുട്ടി കയറിവരുന്നതുകണ്ട് കത്തികൊണ്ട് പൈപ്പ് മുറിച്ച് ഇളയമകളെ കിണറ്റിലേക്ക് തള്ളിവീഴ്ത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.