കർണാടകയിൽ ബസ് ചാർജ് 15% വർധിപ്പിക്കും
Friday, January 3, 2025 2:32 AM IST
ബംഗളൂരു: കർണാടകയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ബസ് ചാർജ് 15 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ധനവിലയിലും നടത്തിപ്പ് ചെലവിലും ഉണ്ടായ വർധനയാണ് ബസ് ചാർജ് വർധിപ്പിക്കാൻ കാരണമെന്നു മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ആഡംബരേതര ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’പദ്ധതി തുടരുമെന്നു മന്ത്രി അറിയിച്ചു.