കാർട്ടൂണിസ്റ്റ് ഹരിഷ് ചന്ദ്ര ശുക്ല അന്തരിച്ചു
Thursday, January 2, 2025 2:55 AM IST
ഗാസിയാബാദ്: പ്രശസ്ത കാർട്ടൂണിസ്റ്റ് ഹരിഷ് ചന്ദ്ര ശുക്ല അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെയാണ് കാക്ക് എന്ന പേരിൽ പ്രസിദ്ധനായ 85 കാരനായ കാർട്ടൂണിസ്റ്റിന്റെ അന്ത്യം. ഭാര്യയും നാല് ആൺമക്കളുമുണ്ട്.
യുപിയിലെ ഉന്നാവോയിലാണു ജനനം. മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ഹരിഷ് ചന്ദ്ര 1980 കളോടെ പൂർണസമയ കാർട്ടൂണിസ്റ്റായി മാറുകയായിരുന്നു.