സ്പേഡെക്സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തി
Wednesday, January 1, 2025 2:19 AM IST
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാവിയിലെ ബഹികാരാശ ദൗത്യങ്ങളിൽ സുപ്രധാനമെന്നു കരുതുന്ന, രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം.
പിഎസ്എൽവി സി 60 സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി വേർപെട്ട് ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തിൽ എത്തിയതായി ദൗത്യത്തിന്റെ തലവൻ എം. ജയകുമാർ അറിയിച്ചു.
ഏകദേശം ഈ മാസം ഏഴാംതീയതിയോടെ രണ്ട് ഉപഗ്രങ്ങളും കൂട്ടിയോജിക്കുന്ന ഡോക്കിംഗ് നടന്നേക്കുമെന്നാണു വിലയിരുത്തൽ. ഇരു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെയാക്കി നിയന്ത്രിച്ചാണ് ഡോക്കിംഗ് പൂർത്തിയാവുക.
സ്പേഡെക്സ് ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുതുടങ്ങിയതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിൽ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.