ആരെയെങ്കിലും മാറ്റി തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ഭുജ്ബൽ
Friday, January 3, 2025 2:31 AM IST
മുംബൈ: ആരെയെങ്കിലും മാറ്റി തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് മുതിർന്ന എൻസിപി(അജിത്) നേതാവ് ഛഗൻ ഭുജ്ബൽ. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഭുജ്ബൽ നാസിക്കിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി ഭുജ്ബലിനെ മന്ത്രിയാക്കുമെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവര്, എൻസിപി നേതാവ് ജിതേന്ദ്ര അവാദ് എന്നിവർ പ്രസ്താവിച്ചിരുന്നു.
സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിൽ മുണ്ടെയുടെ സഹായി വാൽമീക് കരാഡിനു പങ്കുള്ളതായി തെളിഞ്ഞിരുന്നു. ഇതിന്റെ പേരിൽ മുണ്ടെയ്ക്കെതിരേ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രിയായിരുന്ന ഭുജ്ബലിന് ഫഡ്നാവിസ് മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. ഭുജ്ബൽ കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് ധനഞ്ജയ് മുണ്ടെയ്ക്കാണു ലഭിച്ചത്.