പാർലമെന്റ് സംഘർഷം: രാഹുലിനെതിരേ ബിജെപി എംപി
Wednesday, January 1, 2025 2:19 AM IST
ന്യൂഡൽഹി: ശൈത്യകാല സമ്മേളത്തിനിടെ പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പരിക്കേറ്റ ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി.
രാഹുൽ ബൗണ്സറിനെപോലെയാണു പെരുമാറിയതെന്ന് സാരംഗി ആരോപിച്ചു. ബിജെപി എംപിമാർ പാർലമെന്റ് കവാടത്തിൽ സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്പോൾ രാഹുൽ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരുമായി വന്ന് അക്രമം നടത്തുകയായിരുന്നുവെന്ന് സാരംഗി കുറ്റപ്പെടുത്തി.