ആണവകേന്ദ്രങ്ങളുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും
Thursday, January 2, 2025 2:55 AM IST
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. ആണവകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കുന്നതു തടയുക ലക്ഷ്യമിട്ട് 1988 ഡിസംബർ 31 ലെ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
1991 ജനുവരി 27 മുതലാണ് കരാർ നടപ്പായത്. ഇതിനുശേഷം 1992 മുതൽ 34 വർഷമായി മുടക്കമില്ലാതെ ഇരുരാജ്യങ്ങളും പട്ടിക കൈമാറിവരികയാണ്.