ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
Friday, January 3, 2025 2:32 AM IST
പാറ്റ്ന: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ. വിനോദ്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു.
കേരള ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു പകരമാണ് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായത്.