പാക് തടവിലുള്ള മത്സ്യബന്ധന തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ഇന്ത്യ
Thursday, January 2, 2025 2:56 AM IST
ന്യൂഡൽഹി: ജയിൽ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ.
പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളിൽ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും കൈമാറുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
ഇന്ത്യയുടെ കസ്റ്റഡിയുള്ള 381 തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാക്കിസ്ഥാനു കൈമാറിയിട്ടുണ്ട്. സമാനമായി പാക് കസ്റ്റഡിയിലുള്ള 49 തടവുകാരുടെയും 217 മത്സ്യത്തൊഴിലാളികളുടെയും പട്ടിക അവരും കൈമാറിയിട്ടുണ്ട്.