കോ​​​ൽ​​​ഹാ​​​പൂ​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ മരിച്ചെന്ന്‌ വി​​​ധി​​​യെ​​​ഴു​​​തി​​​യ അ​​റു​​പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​ൻ ജീ​​​വ​​​നോ​​​ടെ തി​​​രി​​​ച്ചെ​​​ത്തി. കോ​​​ലാ​​പു​​​ർ ജി​​​ല്ല​​​യി​​​ലെ പാ​​​ണ്ടു​​​രം​​​ഗ് ഉ​​​ൽ​​​പെ എ​​​ന്ന​​​യാ​​​ളെ ക​​​ഴി​​​ഞ്ഞ മാ​​​സം 16ന് ​​​ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

ഇ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചെ​​​ന്നു ഡോ​​​ക്്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ബ​​​ന്ധു​​​ക്ക​​​ൾ ‘മൃ​​​ത​​​ദേ​​​ഹം’ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ക​​​യ​​​റ്റി വീ​​​ട്ടി​​​ലേ​​​ക്കു യാ​​​ത്ര തി​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, വാ​​​ഹ​​​നം റോ​​​ഡി​​​ലെ സ്പീ​​​ഡ് ബ്രേ​​​ക്ക​​​റി​​​ന്‍റെ മു​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​ക​​​വേ ഉ​​​ൽ​​​പെ​​​യു​​​ടെ വി​​​ര​​​ലു​​​ക​​​ൾ അ​​​ന​​​ങ്ങു​​​ന്ന​​​താ​​​യി ഇ​​​വ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടു.

തു​​​ട​​​ർ​​​ന്ന് മ​​​റ്റൊ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​കു​​​ക​​​യും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ട ചി​​​കി​​​ൽ​​​സ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ഇ​​​വി​​​ടെ​​​വ​​​ച്ച് ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി​​​യും ചെ​​​യ്ത ഉ​​​ൽ​​​പെ ഇ​​​പ്പോ​​​ൾ പ​​​ഴ​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.