ന്യൂ​​ഡ​​ല്‍​ഹി: രാ​​ജ്യ​​ത്തെ വി​​വി​​ധ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് എ​​ന്‍​ടി​​എ ന​​ട​​ത്തു​​ന്ന ജോ​​യി​​ന്‍റ് എ​​ന്‍​ട്ര​​ന്‍​സ് എ​​ക്‌​​സാ​​മി​​നേ​​ഷ​​ന്‍ (മെ​​യി​​ൻ) ഈ​​മാ​​സം 22 മു​​ത​​ല്‍ 30 വ​​രെ ന​​ട​​ക്കും.

എ​​ന്‍​ടി​​എ പു​​റ​​ത്തി​​റ​​ക്കി​​യ ഔ​​ദ്യോ​​ഗി​​ക വി​​ജ്ഞാ​​പ​​ന​​മ​​നു​​സ​​രി​​ച്ച് ആ​​ദ്യ സെ​​ഷ​​നി​​ലെ പേ​​പ്പ​​ര്‍ 1 (BE/BTech) 22, 23, 24, 28, 29 തീ​​യ​​തി​​ക​​ളി​​ല്‍ ര​​ണ്ടു ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി ന​​ട​​ക്കും. ആ​​ദ്യ ഷി​​ഫ്റ്റ് രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ല്‍ ഉ​​ച്ച​​യ്ക്ക് 12 വ​​രെ​​യും ര​​ണ്ടാ​​മ​​ത്തെ ഷി​​ഫ്റ്റ് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യു​​മാ​​ണ്.

പേ​​പ്പ​​ര്‍ 2A (BArch), പേ​​പ്പ​​ര്‍ 2B (B Planning), പേ​​പ്പ​​ര്‍ 2A, 2B (BArch, B Planning) എ​​ന്നി​​വ​​യ്ക്കു​​ള്ള പ​​രീ​​ക്ഷ 30 ന് ​​ന​​ട​​ക്കും. പേ​​പ്പ​​ര്‍ 2A, പേ​​പ്പ​​ര്‍ 2B എ​​ന്നി​​വ​​യ്ക്കു​​ള്ള പ​​രീ​​ക്ഷ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 6.30 വ​​രെ ന​​ട​​ത്തു​​മെ​​ന്ന് വി​​ജ്ഞാ​​പ​​ന​​ത്തി​​ല്‍ പ​​റ​​യു​​ന്നു.സി​​റ്റി ഇ​​ന്‍റി​​മേ​​ഷ​​ന്‍ സ്ലി​​പ്പ് ഉ​​ട​​ന്‍ എ​​ന്‍​ടി​​എ പു​​റ​​ത്തി​​റ​​ക്കും.

സ്ലി​​പ്പ് പു​​റ​​ത്തി​​റ​​ക്കി ക​​ഴി​​ഞ്ഞാ​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് jeemain.nta.nic.in എ​​ന്ന ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ര്‍​ശി​​ച്ച് സ്ലി​​പ്പു​​ക​​ള്‍ ആ​​ക്സ​​സ് ചെ​​യ്യാ​​ന്‍ ക​​ഴി​​യും. ജെ​​ഇ​​ഇ മെ​​യി​​ന്‍ പ​​രീ​​ക്ഷ​​യു​​ടെ തീ​​യ​​തി​​ക്ക് മൂ​​ന്നു ദി​​വ​​സം മു​​മ്പ് അ​​ഡ്മി​​റ്റ് കാ​​ര്‍​ഡു​​ക​​ള്‍ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കും. ഇ​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ എ​​ന്‍​ടി​​എ ഒ​​രു​​ക്കും. പ​​രീ​​ക്ഷ​​യു​​ടെ ആ​​ദ്യ സെ​​ഷ​​ന്‍റെ ഫ​​ലം ഫെ​​ബ്രു​​വ​​രി 12ന് ​​പ്ര​​ഖ്യാ​​പി​​ക്കും.


പേ​​പ്പ​​ര്‍ 1

എ​​ന്‍​ഐ​​ടി​​ക​​ള്‍, ഐ​​ഐ​​ഐ​​ടി​​ക​​ള്‍, മ​​റ്റ് കേ​​ന്ദ്ര സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ള്‍ (സി​​എ​​ഫ്ടി​​ഐ​​ക​​ള്‍) എ​​ന്നി​​വ​​യി​​ലെ ബി​​രു​​ദ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് (ബി​​ഇ/​​ബി​​ടെ​​ക്) പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​വേ​​ണ്ടി ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യാ​​ണി​​ത്. ജെ​​ഇ​​ഇ മെ​​യി​​ന്‍ (പേ​​പ്പ​​ര്‍ 1) യോ​​ഗ്യ​​ത നേ​​ടു​​ന്നവർക്ക് ഐഐടി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ ജെ​​ഇ​​ഇ അ​​ഡ്വാ​​ന്‍​സ്ഡി​​ലും പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​​ര്‍​ഹ​​ത​​യു​​ണ്ട്.

പേ​​പ്പ​​ര്‍ 2

രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള വി​​വി​​ധ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ ബി​​ആ​​ര്‍​ക്ക്, ബി​​പ്ലാ​​നിം​​ഗ് കോ​​ഴ്‌​​സു​​ക​​ള്‍ പ​​ഠി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യാ​​ണ് പേ​​പ്പ​​ര്‍ 2 പ​​രീ​​ക്ഷ.