മുഖ്യമന്ത്രിമാരില്‍ സമ്പന്നന് ചന്ദ്രബാബു നായിഡു
Tuesday, December 31, 2024 1:10 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ആന്ധ്രപ്രദേശിലെ എന്‍. ചന്ദ്രബാബു നായിഡു. 931 കോടിയിലേറെ രൂപയാണ് നായിഡുവിന്റെ സ്വത്ത്.
വെറും 15 ലക്ഷം രൂപയുടെ ആസ്ഥിയുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണു സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള മുഖ്യമന്ത്രിയെന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട് പറയുന്നു.
ഒരുകോടി 18 ലക്ഷം രൂപയുടെ ആസ്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണു പിന്നിൽനിന്നു മൂന്നാമത്. രണ്ടാം സ്ഥാനത്ത് ജമ്മുകാഷ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയാണ്. 55 ലക്ഷം രൂപ മാത്രമാണ് ഒമര്‍ അബ്ദുള്ളയുടെ ആസ്തി.
സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 332 കോടിയാണു സമ്പാദ്യം. 51 കോടി രൂപയുടെ ആസ്തിയുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണു മൂന്നാമത്.