കുഴൽക്കിണറിൽ വീണ പത്തു വയസുകാരൻ മരിച്ചു
Monday, December 30, 2024 1:57 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ഗുണ ജില്ലയിലെ പിപിലിയ ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ പത്തുവയസുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി.
ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് 140 അടി താഴ്ചയുള്ള കിണറ്റിലേക്കു സുമിത് മീണ കാൽവഴുതി വീണത്. 39 അടിയിലെത്തി അവിടെ കുടുങ്ങി. തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഇടുങ്ങിയ കിണറ്റിൽ കഴിഞ്ഞതിനാൽ ശ്വാസം കിട്ടാതെയാണു കുട്ടി മരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാജ്കുമാർ ഋഷീശ്വർ പറഞ്ഞു.