ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു
Monday, December 30, 2024 1:57 AM IST
ഭറൂച്: തുണിത്തരങ്ങളിലുപയോഗിക്കുന്ന പശ നിർമിക്കുന്ന ദഹേജിലെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡ് ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ നാലു ജീവനക്കാർ ശ്വാസതടസത്തെത്തുടർന്നു മരിച്ചു. പ്രധാന പൈപ്പിലുണ്ടായ ചോർച്ചയാണ് ദുരന്തത്തിനിടയാക്കിയത്.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്കുമെന്നു കന്പനി ഡെപ്യൂട്ടി ജനറൽ മാനേജർ ജിഗ്നേഷ് പാർമർ പ്രഖ്യാപിച്ചു.