ശിവസേന നേതാവ് സതീഷ്ചന്ദ്ര അന്തരിച്ചു
Monday, December 30, 2024 1:57 AM IST
താനെ: മുതിർന്ന ശിവസേന നേതാവും താനെയുടെ ആദ്യമേയറുമായ സതീഷ് ചന്ദ്ര പ്രധാൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംസ്കാരം ഇന്ന് നടത്തും.
1966ൽ ബാൽതാക്കറെയ്ക്കൊപ്പംചേർന്ന് ശിവസേന രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ്. ഏറെക്കാലം രാജ്യസഭാംഗമായിരുന്നു.