ഗ്യാസ് സിലണ്ടര്‍ അപകടം: കര്‍ണാടകയില്‍ ഒരു അയ്യപ്പഭക്തന് കൂടി മരിച്ചു
Monday, December 30, 2024 1:57 AM IST
ഹുബ്ബള്ളി: കര്‍ണാടകത്തിലെ ഹുബ്ബള്ളിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു അയ്യപ്പഭക്തന് കൂടി മരിച്ചു.
22കാരനായ മഞ്ജുനാഥ് വാഗ്മോറാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അയ്യപ്പഭക്തർ താമസിച്ചിരുന്ന മുറിയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.