ഭരണഘടനാ സംരക്ഷണ പ്രചാരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
Monday, December 30, 2024 1:57 AM IST
ന്യൂഡൽഹി: രാജ്യത്തു ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ പ്രചാരണപരിപാടി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും ഈ വർഷത്തെ അവസാന ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു.