ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട മലയാളിയെ കണ്ടെത്താനായില്ല
Sunday, December 1, 2024 2:23 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ റിവർ റാഫ്റ്റിംഗിനിടെ കാണാതായ ആകാശ് മോഹനനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല.
പത്തനംതിട്ട കോന്നി സ്വദേശിയായ ആകാശിനെ വെള്ളിയാഴ്ചയാണ് ഗംഗാനദിയിൽ റിവർ റാഫ്റ്റിങ് നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായത്.
ഉത്തരാഖണ്ഡിലെ സംസ്ഥാന ദുരന്തപ്രതികരണ സേനയുടെയും റിവർ റാഫ്റ്റിംഗ് സർവീസ് നടത്തുന്നവരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടക്കുന്നുണ്ടങ്കിലും ഗംഗയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയാണ്.
ഡൽഹി ഗുരുഗ്രാമിലെ സ്വകാര്യകന്പനിയിൽ ജോലിചെയ്യുന്ന 27കാരനായ ആകാശ് മോഹൻ സഹജീവനക്കാരോടൊപ്പമാണ് ഋഷികേശിൽ വിനോദയാത്രയ്ക്കെത്തിയത്.
ഡൽഹി ഖാൻപുർ ദേവ്ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹനന്റെയും ശ്യാമളയുടെയും മകനാണ്.