ബംഗ്ലാദേശിലെ രാഷ്ട്രീയ നേതാവ് കോൽക്കത്തയിൽ അറസ്റ്റിൽ
Sunday, December 1, 2024 2:23 AM IST
കോൽക്കത്ത: വ്യാജ ഇന്ത്യൻ പാസ്പോർട്ടും വ്യാജ ആധാർ കാർഡും ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശിലെ രാഷ്ട്രീയനേതാവ് കോൽക്കത്തയിൽ അറസ്റ്റിൽ.
ബംഗ്ലാദേശിലെ മാദരിപുർ സ്വദേശിയായ സലിം മത്ബാറാണ് പിടിയിലായത്. റാബി ശർമ എന്ന പേരിൽ കോൽക്കത്തയിലെ ഒരു ഹോട്ടലിൽ രണ്ടുവർഷമായി ജോലിചെയ്തിരുന്ന ഇയാൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവാണെന്നും പോലീസ് പറഞ്ഞു.