ബോളിവുഡ് നടൻ ശരദ് കപൂറിനെതിരേ യുവതിയുടെ പരാതി
Sunday, December 1, 2024 2:23 AM IST
മുംബൈ: ബോളിവുഡ് നടൻ ശരദ് കപൂറിനെതിരേ യുവതിയുടെ പരാതിയെത്തുടർന്നു ലൈംഗികപീഡനത്തിനു പോലീസ് കേസെടുത്തു.
സിനിമാ ചർച്ചകൾക്കായി വസതിയിലേക്കു വിളിച്ചുവരുത്തിയ നടൻ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് ആരോപണം. തുടർന്ന് വാട്ട്സ്ആപ്പിലൂടെ സഭ്യേതര സന്ദേശം അയച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ജോഷ്, ലക്ഷ്യ തുടങ്ങിയ സിനിമകളിലൂടെയാണു ശരദ് കപൂർ ബോളിവുഡിൽ ഏറെ ശ്രദ്ധേയനായത്.