ലൈംഗിക ആരോപണം: നേതാവിനെ കോൺഗ്രസ് പുറത്താക്കി
Sunday, December 1, 2024 2:23 AM IST
ബംഗളുരു: ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ബി. ഗുരപ്പ നായിഡുവിനെ ആറു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ചെയർമാൻ റഹ്മാൻ ഖാൻ.
നായിഡു ചെയർമാൻ സ്ഥാനത്തുള്ള സ്കൂളിലെ 38കാരിയായ അധ്യാപിക നൽകിയ പരാതിയിലാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ഗുരപ്പയ്ക്കെതിരേ നടപടി.