സംബാലിൽ പുറത്തുനിന്നുള്ള ആൾക്കാരുടെ പ്രവേശനവിലക്ക് നീട്ടി
Sunday, December 1, 2024 2:23 AM IST
ലക്നൗ/സംബാൽ: മോസ്കിൽ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലിൽ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം ഡിസംബർ പത്തുവരെ നീട്ടി.
നേരത്തേ ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയിൽ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്.
ഇന്നലെ ഗാസിയാബാദിൽനിന്ന് സംബാലിലേക്ക് എത്തിയ ലോക്സഭാംഗം ഹരേന്ദ്ര മാലിക്കിനെ അധികൃതർ തടഞ്ഞു. എംപിയുൾപ്പെടെ 15അംഗസംഘം സംബാൽ സന്ദർശിക്കുമെന്ന് സമാജ് വാദി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.