തെലുങ്കാന സ്വദേശി യുഎസിൽ വെടിയേറ്റു മരിച്ചു
Sunday, December 1, 2024 2:23 AM IST
ഹൈദരാബാദ്: തെലുങ്കാന സ്വദേശിയായ വിദ്യാർഥി യുഎസിലെ ഷിക്കാഗോയിൽ ഗ്യാസ് സ്റ്റേഷനിൽവച്ച് അക്രമികളുടെ വെടിയേറ്റു മരിച്ചു.
ഖമ്മം സ്വദേശി സായി തേജ നുകരപ്പ (22) ആണ് മരിച്ചത്. ഇന്ത്യയിൽ ബിബിഎ പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിനായിട്ടാണ് യുഎസിലെത്തിയത്.