ന്യൂ​ഡ​ൽ​ഹി: അ​ക്കാ​ദ​മി​ക് താ​ത്പ​ര്യംകൊ​ണ്ടാ​ണു ഹേ​മ ക​മ്മി​റ്റി മു​ന്പാ​കെ മൊ​ഴി ന​ൽ​കി​യ​തെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ടി മാ​ലാ പാ​ർ​വ​തി സു​പ്രീം​കോ​ട​തി​യി​ൽ.

ത​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ക്രി​മി​ന​ൽ കേ​സി​നു​വേ​ണ്ടി​യ​ല്ല താ​ൻ മൊ​ഴി ന​ൽ​കി​യ​തെ​ന്നും ന​ടി സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​യും ന​ടി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ടി​യു​ടെ ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ​നി​താ​ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക ഹ​രി​പ്രി​യ പ​ദ്മ​നാ​ഭ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന​ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​ൻ ഇ​ര​ക​ൾ​ക്കു താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട​രു​തെ​ന്ന നി​ല​പാ​ടാ​ണു സർക്കാർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ന​ടി​മാ​രു​ടെ സം​ഘ​ട​ന​യു​ടെ​യും ആ​വ​ശ്യം.