ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് കാ​​​ണാ​​​താ​​​യ 56 കാ​​​ര​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള തി​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

കാ​​​ങ്പോ​​​ക്പി ജി​​​ല്ല​​​യി​​​ൽ നി​​​ന്ന് ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് മെ​​​യ്തേ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ല​​​യ്സ്റാം ക​​​മ​​​ൽ​​​ബാ​​​ബു സിം​​​ഗ് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യ​​​ത്. ക​​​ര​​​സേ​​​ന​​​യു​​​ടെ 57 ാം മൗ​​​ണ്ട​​​ൻ ഡി​​​വി​​​ഷ​​​ൻ കാ​​ന്പ​​​സി​​​ൽ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു സിം​​​ഗ്.


നേ​​​ര​​​ത്തേ ജി​​​രി​​​ബാ​​​മി​​​ൽനി​​​ന്ന് കാ​​​ണാ​​​താ​​​യ മൂ​​​ന്നു സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ട് ന​​​ദി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​ത്തി​​യ ​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സിം​​​ഗി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ക​​​മ​​​ൽ​​​ബാ​​​ബു സിം​​​ഗി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ കു​​​ക്കി തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​ണ്.