ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു.

2023 സെ​പ്റ്റം​ബ​ർ മു​ത​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​ക്‌​ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​ൻ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ത​നാ​കു​ന്ന​ത്.

1962 ഡി​സം​ബ​ർ 17ന് ​ജ​നി​ച്ച അ​ദ്ദേ​ഹം 1987ൽ ​ഡ​ൽ​ഹി​യി​ലെ കാ​ന്പ​സ് ലോ ​സെ​ന്‍റ​റി​ൽ​നി​ന്ന് എ​ൽ​എ​ൽ​ബി പൂ​ർ​ത്തി​യാ​ക്കി. ഇ​തേ ​വ​ർ​ഷംത​ന്നെ ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫ് ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്യു​ക​യും സു​പ്രീംകോ​ട​തി​യി​ലും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്‌​ടീ​സ് ചെ​യ്യു​ക​യും ചെ​യ്തു.


2008 മാ​ർ​ച്ച് 13ന് ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി. 34 ജ​ഡ്ജി​മാ​ർ വേ​ണ്ട സു​പ്രീം​കോ​ട​തി​യി​ൽ നി​ല​വി​ൽ 32 ജ​ഡ്ജി​മാ​രാ​ണു​ള്ള​ത്.