ഒരു പ്രത്യേക ബാങ്കിന്റെ എടിഎമ്മുകൾ ഗൂഗിൾ മാപ്പിൽ നോക്കിവച്ചതിനു ശേഷം മോഷണത്തിന് ഉചിതമായവ തെരഞ്ഞെടുക്കുകയായിരുന്നു അവരുടെ രീതി. സംഘത്തിലെ ചിലരുടെ പേരിൽ മുന്പും ക്രിമിനൽ കേസുകൾ പലതുമുണ്ടായിട്ടുണ്ട്.
സംഘത്തിലെ ഏഴാമനായിരുന്ന ട്രക്ക് ഡ്രൈവർ ജുമാലുദീൻ ഹമീദ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റു വീഴുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ അസീർ അലി (30) കോയന്പത്തൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘാംഗങ്ങൾ നിരവധി അന്തർസംസ്ഥാന എടിഎം കവർച്ചകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് വിവരം ഹരിയാന പോലീസിനെയും അറിയിച്ചിട്ടുണ്ട്.