ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സ​ത്യ​പ്ര​തി​ജ്ഞ  ഇ​ന്ന്
Sunday, September 29, 2024 3:06 AM IST
ചെ​ന്നൈ: മാ​സ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ മ​ക​ൻ ഉ​ദ​യ‌​നി​ധി സ്റ്റാ​ലി​നെ സം​സ്ഥാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നം.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ച്ച മു​ൻ മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി​യെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

മ​നോ​ജ് ത​ങ്ക​രാ​ജ് ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ന്ത്രി​മാ​രെ നീ​ക്കി​യ​പ്പോ​ൾ ഡോ.​ ഗോ​വി ചെ​ഴി​യ​ൻ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, എ​സ്.​എം.​നാ​സ​ർ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​രാ​ജ്ഭ​വ​നി​ൽ ന​ട​ക്കും. ചി​ല മ​ന്ത്രി​മാ​രു​ടെ വ​കു​പ്പി​ൽ മാ​റ്റ​വും വ​രു​ത്തി. നി​ല​വി​ൽ സ്പോ​ർ​ട്സ്-​യു​വ​ജ​ന കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യാ​ണ് ഉ​ദ​യ​നി​ധി. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ഉ​ദ​യ​നി​ധി​ക്ക് നി​ല​വി​ലെ വ​കു​പ്പി​നു പി​ന്നാ​ലെ പ്ലാ​നിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് വ​കു​പ്പു​കൂ​ടി ന​ൽ​കി.


മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ.​ ര​വി അം​ഗീ​ക​രി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണു സെ​ന്തി​ൽ രാ​ജി​വ​ച്ച​ത്. ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ൽ​കി​യ അ​പ്പീ​ലി​ൽ ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.