ജസ്റ്റീസ് ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Thursday, July 20, 2023 1:33 AM IST
ന്യൂഡൽഹി: നാല് ഹൈക്കോടതി ജഡ്ജിമാർക്കു ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായി സ്ഥാനക്കയറ്റം. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചുവെന്ന് നിയമമന്ത്രി അർജുൻ രാം മേഘ്വാളിന്റെ ട്വീറ്റിൽ പറയുന്നു.
കർണാടക ഹൈക്കോടതിയിലെ ജസ്റ്റീസ് അലോക് ആരാധേയാണ് തെലുങ്കാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ്. ഒറീസ ഹൈക്കോടതിയിലെ ജസ്റ്റീസ് സുഭാശിഷ് തലപത്രയ്ക്ക് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി നൽകി.
നിലവിലുള്ള ചീഫ് ജസ്റ്റീസ് ഒഴിയുന്ന സെപ്റ്റംബർ എട്ടുമുതലാണ് നിയമനം. അലാഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.