ജമ്മുകാഷ്മീരിൽ സൈനികർക്കു നേരേ വെടിവയ്പ്
Sunday, February 9, 2025 4:19 AM IST
രജൗരി: ജമ്മുകാഷ്മീരിലെ രജൗരിയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈനികസംഘത്തിനുനേരേ ഭീകരരുടെ വെടിവയ്പ്. പട്രോളിംഗ് സംഘത്തെ ലക്ഷ്യമാക്കി ഏതാനും റൗണ്ട് വെടിയുതിർത്തു വെങ്കിലും സൈന്യം ശക്തമായി തിരിച്ചടിച്ചു.