കൊൽക്കത്ത ബലാത്സംഗ കൊലപാതകം: വധശിക്ഷ തേടിയുള്ള സർക്കാർ ആവശ്യം നിരാകരിച്ചു
Saturday, February 8, 2025 12:23 AM IST
കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ബലാത്സംഗക്കേസിലെ പ്രതിക്കു വധശിക്ഷ വേണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി നിരാകരിച്ചു.
പ്രതി സഞ്ജയ് റോയിക്കു വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് ചോദ്യംചെയ്തു സർക്കാർ നൽകിയ അപ്പീലിലാണു തള്ളിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അടുത്തദിവസം തന്നെ കൊല്‍ക്കത്ത പൊലീസിലെ സിവിക് വൊളണ്ടിയറായിരുന്ന സഞ്ജയ് റോയി അറസ്റ്റിലായി.