ദേശവിരുദ്ധ പരാമർശം: ഒഡീഷയിൽ രാഹുലിനെതിരേ കേസ്
Sunday, February 9, 2025 4:19 AM IST
ഭുവനേശ്വർ: ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഒഡീഷയിലെ ജാർസുഗുഡയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ പോലീസ് കേസെടുത്തു. ബുധനാഴ്ച സംഘപരിവാറിന്റെ യുവജനസംഘടനകൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
അതേസമയം, രാഹുലിനെതിരേയുള്ള ആരോപണം എന്താണെന്നു വ്യക്തമല്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ശ്രീകാന്ത് ജന പറഞ്ഞു. ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രത്തിനെതിരേയാണു കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.